ജര്‍മനിയില്‍ അപകടത്തില്‍ മലയാളി വൈദികൻ മരിച്ചു


ബെർലിൻ:  ജർമനിയില്‍ അപകടത്തില്‍ മലയാളി വൈദികൻ മരിച്ചു. മ്യൂണിക്കില്‍ താമസിച്ചിരുന്ന മലയാളി വൈദികൻ ഫാ.ജിജു കിലുക്കൻ ആണ് അപകടത്തില്‍ മരിച്ചത്. പ്രൊവിഡൻസ് പ്രൊവിൻസ് അംഗമായ അദ്ദേഹം മ്യൂണിക്കിലെ ഒരു ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങളോ സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിശദാംശങ്ങളോ നിലവില്‍ ലഭ്യമായിട്ടില്ല. വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്ന് പ്രൊവിൻസ് അധികൃതർ വ്യക്തമാക്കിയത്. വൈദികൻ്റെ വിയോഗത്തില്‍ സഹപ്രവർത്തകർ അനുശോചനം അറിയിച്ചു.

Post a Comment

Previous Post Next Post