മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ ബസ് ഡ്രൈവർ നൗഷാദ് അലി (39) മരിച്ചു.കൊയമ്പത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ തുടരവെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള മുഹമ്മദ് ഫായിസിന്‍റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കോയമ്പത്തൂരില്‍ തന്നെയുള്ള സഹദിൻ മുഹമ്മദിന്റെ നിലയില്‍ നേരിയ പുരോഗതിയുള്ളതിനാല്‍ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പാങ്ങ് ഗവ എല്‍പി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. അപടത്തില്‍ സ്കൂളിലെ പ്രധാനാധ്യാപിക ഉള്‍പ്പെടെ 5 അധ്യാപകർ, സ്കൂളിലെ പാചകത്തൊഴിലാളി, സമീപത്തെ പാങ്ങ് ഗവ യുപി സ്കൂള്‍ അധ്യാപിക, ഒരു അധ്യാപകന്റെ ഭാര്യ, ഒരു അധ്യാപികയുടെ മകൻ എന്നിവരാണ് നേരത്തേ മരിച്ചത്.
Post a Comment