മണക്കടവ് കാരിക്കയം പുഴയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി; തിരച്ചിൽ തുടരുന്നു

ആലക്കോട്: മണക്കടവ് കാരിക്കയം പുഴയിൽ കുളിക്കാനിറങ്ങിയ വ്യക്തിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. വായിക്കമ്പയിലെ കറുകപ്പള്ളിയിൽ വിജയനെയാണ് കാണാതായത്. ഇന്ന് (ഏപ്രിൽ 24, വെള്ളി) വൈകുന്നേരമാണ് സംഭവം ഉടൻ തന്നെ നാട്ടുകാരും പോലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തി.
നിലവിൽ തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് പുഴയിൽ വിപുലമായ തിരച്ചിൽ നടത്തിവരികയാണ്. കനത്ത വേനൽമഴയെത്തുടർന്ന് പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചത് തിരച്ചിലിന് തടസ്സമാകുന്നുണ്ട്. സ്ഥലത്ത് ആലക്കോട് പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post