പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു; മൃതദേഹം കണ്ടെത്തി


ആലക്കോട്: മണക്കടവ് കാരിക്കയം പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വായിക്കമ്പ കറുകപ്പള്ളിയിൽ വിജയൻ (71) ആണ് മരിച്ചത്. ഇന്ന് (ഏപ്രിൽ 24) വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
വൈകുന്നേരത്തോടെ പുഴയിൽ കുളിക്കാനിറങ്ങിയ വിജയൻ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും പോലീസും തിരച്ചിൽ ആരംഭിച്ചു. തുടർന്ന് തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് വോളന്റിയർമാരും സ്ഥലത്തെത്തി നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. .

Post a Comment

Previous Post Next Post