ചുവന്ന സാരിയില്‍ രാജിനൊപ്പം സമാന്ത; വിവാഹചിത്രങ്ങള്‍ പങ്കുവച്ച്‌ നടി

നടി സമാന്ത രൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്ബത്തൂരിലെ ഇഷാ യോഗാ സെന്ററിലായിരുന്നു ചടങ്ങ്.ഇഷാ യോഗാ സെന്ററിന് ഉള്ളിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. 30 ഓളം പേർ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
2024 മുതല്‍ രാജും സമാന്തയും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇരുവരും പ്രണയം പരസ്യമാക്കിയിരുന്നില്ല.
രാജ് ആൻഡ് ഡികെ കോംബോയില്‍ ഇറങ്ങിയ ആമസോണ്‍ പ്രൈം സീരീസ് 'ഫാമിലി മാൻ' രണ്ടാം സീസണിലാണ് സമാന്തയും രാജും ആദ്യമായി ഒരുമിച്ച്‌ പ്രവർത്തിക്കുന്നത്. പിന്നീട് ഇവരുടെ 'സിറ്റാഡല്‍: ഹണ്ണി ബണ്ണി' എന്ന സീരീസിലും സമാന്ത അഭിനയിച്ചുരാജ് ആൻഡ് ഡികെ കോംബോയില്‍ ഇറങ്ങിയ ആമസോണ്‍ പ്രൈം സീരീസ് 'ഫാമിലി മാൻ' രണ്ടാം സീസണിലാണ് സമാന്തയും രാജും ആദ്യമായി ഒരുമിച്ച്‌ പ്രവർത്തിക്കുന്നത്. പിന്നീട് ഇവരുടെ 'സിറ്റാഡല്‍: ഹണ്ണി ബണ്ണി' എന്ന സീരീസിലും സമാന്ത അഭിനയിച്ചു

Post a Comment

Previous Post Next Post