സ്വര്‍ണ വിപണിയെ ഞെട്ടിച്ച് സംസ്ഥാനത്ത് ഇന്നും 2 തവണ വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രം വർധിച്ചത് 440 രൂപയാണ്. ഇതോടെ ഒരു പവന് 87,440 രൂപയായി. 10930 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ 3 ദിവസം മാത്രം കൂടിയത് പവന് 2,760 രൂപയാണ്. ഇന്ന് രാവിലെ 880 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇങ്ങനെയെങ്കിൽ ഉടൻ തന്നെ ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിലയിരുത്തൽ.
സ്വർണം തൊട്ടാൽ പൊള്ളും; ഇന്ന് വീണ്ടും കൂടി
Alakode News
0
Post a Comment