വടംവലി മല്‍സരത്തിനിടയിൽ ഡി വൈ എഫ് ഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു



പരിയാരം: കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു.
ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി.രതീഷ്(34)ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ പാച്ചേനിയിലായിരുന്നു സംഭവം.
നാടിനെ ദുഃഖത്തിലാഴ്ത്തിയ അപ്രതീക്ഷിത വിയോഗമായിരുന്നു ഇത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പാച്ചേനിയില്‍ വെച്ചാണ് സംഭവം നടന്നത്. കമ്ബവലി മത്സരത്തിനിടെ കുഴഞ്ഞുവീണ രതീഷിനെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രതീഷ് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post