കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ഇന്ത്യ എക്സ്പ്രസ്.കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കുവൈത്തിലേക്കും കണ്ണൂരില്‍ നിന്ന് ബഹ്റൈന്‍, ദമാം എന്നിവിടങ്ങളിലേക്കും നേരിട്ട് വിമാനമില്ല.
ടിക്കറ്റ് നിരക്കും വർധിക്കും.ശൈത്യകാല സര്‍വീസ് പരിഷ്കരണം ഒക്ടോബർ 26 ന് നിലവില്‍ വരും. ദുബൈ, മസ്കറ്റ്, ഷാര്‍ജ, ബഹ്റൈന്‍, റാസല്‍ ഖൈമ, അബുദാബി തുടങ്ങിയ ഇടങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പകുതിയായി കുറയും.
എയർ ഇന്ത്യ എക്‌സ്‌പ്രസ്.ആസ്ഥാനം കൊച്ചിയില്‍ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയതിന് പിന്നാലെയാണിത്.ബെംഗളൂരു അടക്കമുള്ള മറ്റ് നഗരങ്ങളില്‍ നിന്നുമുള്ള സർവീസുകള്‍ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വിവരം.
ബെംഗളൂരുവില്‍ നിന്ന് കുവൈറ്റ്, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ സർവീസ് നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്
Post a Comment