‘സഞ്ചാര്‍ സാഥി’ പോര്‍ട്ടല്‍ കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനക്ഷമമായി. നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉള്‍പ്പെടെ സഹായിക്കുന്ന പോര്‍ട്ടലാണ് സഞ്ചാര്‍ സാഥി’.
കേന്ദ്ര ടെലികോം വകുപ്പിന് കീഴിലുള്ള പോര്‍ട്ടലിന്റെ ഔദ്യോഗിക ലോഞ്ച് അടുത്തയാഴ്ചയാണ് നടക്കുക. നിലവില്‍ പോലീസ് വഴിയാണ് ബ്ലോക്കിങ് നടപടി ക്രമങ്ങള്‍ നടക്കുന്നത്.
എന്നാല്‍, ഇനി വ്യക്തിക്ക് സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ സാധിക്കും. 2019 ആരംഭിച്ചതാണ് സേവനം. എന്നാല്‍ ഇത് ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്.
കല്ലൊടിയിൽ ആന ഇടഞ്ഞു ,ആലക്കോട് കരുവഞ്ചാൽ റൂട്ടിൽ വാഹങ്ങൾ ഇരുവശത്തും ബ്ലോക്ക്
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താല്‍ മോഷ്ടാവിന് മറ്റ് സിം കാര്‍ഡ് ഉപയോഗിച്ചും ഫോണ്‍ ഉപയോഗിക്കുവാന്‍ സാധിക്കില്ല. അതേസമയം ഫോണ്‍ തിരിച്ചു കിട്ടിയാല്‍ അണ്‍ബ്ലോക്ക് ചെയ്യുവാനും സാധിക്കും.

Post a Comment