പി ജി ഡോക്ട‍ര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചു, എമര്‍ജന്‍സി ഡ്യൂട്ടി ചെയ്യും; ഒ പി ബഹിഷ്കരണം തുടരും



തിരുവനന്തപുരം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ട‍ര്‍മാര്‍ ഭാഗികമായി പിന്‍വലിച്ചു.

എമര്‍ജന്‍സി ഡ്യൂട്ടി ചെയ്യാന്‍ തീരുമാനമായി. ഒ പി ബഹിഷ്കരണം തുടരും. ഇക്കാര്യത്തില്‍ കമ്മറ്റി കൂടി തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ച‍ര്‍ച്ചയിലാണ് തീരുമാനം.

ആരോഗ്യ പ്രവ‍ര്‍ത്തക‍ര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രിയില്‍ നിന്നും ഉറപ്പ് കിട്ടിയതായി പിജി ഡോക്ട‍ര്‍മാര്‍ അറിയിച്ചു. മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഹൗസ് സര്‍ജന്‍മാരെ നിയമിക്കൂ എന്ന ഉറപ്പും ലഭിച്ചു. ഈ സാഹചര്യത്തിലാണ് സമരം ഭാഗീകമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേ സമയം, ഹൗസ് സ‍ര്‍ജന്മാര്‍ സമരം പിന്‍വലിക്കുന്നതില്‍ തീരുമാനമായില്ലെന്നും പിജി ‍ഡോക്ട‍ര്‍മാര്‍ അറിയിച്ചു. കൊട്ടാരക്കര ജനറല്‍ ആശുപത്രിയിലെ ഡോക്ട‍ര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഡോക്ട‍ര്‍മാര്‍ സമരം ആരംഭിച്ചത്.

Post a Comment

Previous Post Next Post