കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഡേറ്റ സെന്ററിലെ നിലവിലുള്ള സെർവറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാൽ ഇന്ന് മുതൽ ഒമ്പത് വരെ പി.എസ്.സിയുടെ രജിസ്‌ട്രേഷൻ നടപടികൾ തടസപ്പെടും.
ഇന്ന് മുതൽ ഒമ്പത് വരെ ഒറ്റത്തവണ രജിസ്ട്രേഷൻ, ഡിപ്പാർട്മെന്റ് ടെസ്റ്റ് പ്രൊഫൈലുകളിലേക്കുള്ള രജിസ്ട്രേഷൻ, ലോഗിൻ എന്നിവ ലഭ്യമാകില്ല. നാളെ ഡിപ്പാർട്മെന്റ് ടെസ്റ്റ് സർട്ടിഫിക്കറ്റിന്റെ നേരിട്ടുള്ള വിതരണവും ഉണ്ടാകില്ലെന്ന് പി.എസ്.സി അറിയിച്ചു.

Post a Comment