മണക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണം നാളെ

 


ആലക്കോട്: ഉത്തരമലബാറിലെ പ്രസിദ്ധമായ മണക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിയോടനുബന്ധിച്ചുള്ള പിതൃതർപ്പണത്തിന് ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതായി ക്ഷേത്രം അധികൃതർ അറിയിച്ചു. കർക്കിടക വാവ് ദിനമായ നാളെ രാവിലെ അഞ്ച് മണി മുതൽ തടത്തിൽ ടി.എൻ സുരേഷ്ബാബുവിന്റെ മുഖ്യകാർമ്മികത്വത്തിൽ
ഒരേ സമയം നൂറിൽപ്പരം ആളുകൾക്ക് പിതൃതർപ്പണം നടത്തുന്നതി
നുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹാവിഷ്ണു ക്ഷേത്രത്തിൽ പിതൃ
തർപ്പണം നടത്തുന്നത് ഏറ്റവും ശ്രേഷ്ഠകരമായാണ് കണക്കാക്കപ്പെ
ടുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0460 2287730, 8590937942,
9446776250, 8281964066 ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

Post a Comment

Previous Post Next Post