ആലക്കോട്: കലുങ്കിനടിയില്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഒളിച്ചുവെച്ച 140 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ആലക്കോട് എക്‌സൈസ് സംഘം പിടിച്ചെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ കെ.അഹമ്മദിന്റെ നേതൃത്വത്തില്‍ മോറാനി, നെല്ലിക്കുന്ന്, പാത്തന്‍പാറ, കനകക്കുന്ന്, കോട്ടച്ചോല എന്നീ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കനകക്കുന്ന്-പാത്തന്‍പാറ റോഡിലുള്ള കലുങ്കിന്റെ അടിവശത്തെ തോട്ടുചാലിന് സമീപത്ത് ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ട ഉദ്ദേശം 140-ലിറ്റര്‍ വാഷ് കണ്ടെത്തിയത്. അബ്കാരി കേസെടുത്തു.
പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണ് പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍ സജീവ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.കെ.സാജന്‍, ടി.ആര്‍.രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ കെ.മുഹമ്മദ് ഹാരിസ്, പി.എ.രഞ്ജിത്ത് കുമാര്‍, സി.കെ.ഷിബു എന്നിവര്‍ പങ്കെടുത്തു.

Post a Comment