കർക്കിടക വാവുബലി, ബലിതർപ്പണം ഇന്ന് ഉച്ചവരെ

 


സംസ്ഥാനത്തെ കർക്കിടക വാവുബലി ആചരണം ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. രാത്രി മുതൽ വിശ്വാസികൾ ബലിതർപ്പണം തുടങ്ങി. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കൾക്ക് ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തിയിരുന്നു. ഹരിത ചട്ടങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ചടങ്ങുകൾ.

Post a Comment

Previous Post Next Post