ഡെബിറ്റ് കാര്‍ഡിലൂടെ ഇടപാട് നടത്താന്‍ സിവിവി മാത്രം നല്‍കിയാല്‍ പോര! പുതിയ ഡെബിറ്റ് കാര്‍ഡ് ചട്ടം ജൂലൈ ഒന്ന് മുതല്‍

 


ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവദാതാക്കളുടെ സര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കികൊണ്ടുള്ള ആര്‍ബിഐ ചട്ടം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് പുതിയ തീരുമാനം. ജനുവരിയില്‍ വ്യവസ്ഥ പാലിക്കണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍്റെ ഉത്തരവ്. ഇത് പിന്നീട് ജൂലൈ ഒന്ന് വരെ നീട്ടുകയായിരുന്നു.

ടോക്കണൈസേഷന്‍ ചട്ടം നിലവില്‍ വരുന്നതോടെ ഇടപാടുകാരുടെ യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ടോക്കണ്‍ എന്ന് വിളിക്കുന്ന പ്രത്യേക കോഡ് വഴിയാണ് ഇടപാട് നടക്കുക. ഈ കോഡ് ഒരേ സമയം ഒരു ഓണ്‍ലൈന്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് മാത്രമാകും സേവ് ആകുക. ചട്ടം നിലവില്‍ വരുന്നതൊടെ ഇതുവരെ സൂക്ഷിച്ചുവെച്ചിരുന്ന ഇടപാടുകാരുടെ ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ നീക്കം ചെയ്യേണ്ടതായി വരും. കാര്‍ഡ് വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ ടോക്കണിലേക്ക് നീങ്ങണമെന്നാണ് കേന്ദ്രബാങ്കിന്‍്റെ നിര്‍ദേശം.

ടോക്കണൈസേഷന് അനുമതി നല്‍കിയിട്ടില്ലെങ്കില്‍ ഇടപാട് കാരന്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടതായി വരും. സിവിവി മാത്രം നല്‍കി ഇടപാട് നടത്തിയിരുന്ന രീതിക്ക് പകരമായാണ് മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടി വരിക. അതേസമയം ടോക്കണൈസേഷന് അനുമതി നല്‍കിയവര്‍ സിവിവിയും ഒടിപിയും മാത്രം നല്‍കിയാല്‍ മതിയാകും.

Post a Comment

Previous Post Next Post