കേളകം: സംരക്ഷിതവനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി വിധിയില്‍ മലയോരകര്‍ഷകര്‍ വീണ്ടും ആശങ്കയില്‍.
കേളകം, കൊട്ടിയൂര്‍, പേരാവൂര്‍, ഇരിട്ടി മേഖലകള്‍ മൂന്ന് സംരക്ഷിതവനങ്ങളുമായാണ് അതിര്‍ത്തിപങ്കിടുന്നത്. ആറളം, കൊട്ടിയൂര്‍ വന്യജീവിസങ്കേതങ്ങള്‍, കര്‍ണാടകയിലെ ബ്രഹ്മഗിരി വനമേഖലകള്‍ എന്നിവയാണവ. ഈ പ്രദേശങ്ങളിലെല്ലാം വനത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ ജനവാസകേന്ദ്രങ്ങള്‍ ഏറെയുണ്ട്.
ഇവിടെ ഒരുതരത്തിലുള്ള വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയില്ല. നിലവില്‍ മേഖലയില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടുകൂടി മാത്രമേ തുടരാന്‍ കഴിയൂവെന്നതടക്കമുള്ള കാര്യങ്ങളാണ് കോടതി ഉത്തരവിലുള്ളത്.

Post a Comment