കില തളിപ്പറമ്പ് ക്യാമ്പസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു; മുഖ്യമന്ത്രി 13ന് ഉദ്ഘാടനം ചെയ്യും

 


അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ്- കേരള ജൂണ്‍ 13ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


ഈ ക്യാമ്പസിൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജിന്റെയും ഹോസ്റ്റലിന്റെയും തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷനാകും. കോളേജിനോട് അനുബന്ധിച്ച്‌ മികവിന്റെ കേന്ദ്രവും (സെന്റര്‍ ഓഫ് എക്സലന്‍സ്) ഒരുക്കും.


ആദ്യഘട്ടത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തുകൊണ്ട് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിന്റെ പ്രവര്‍ത്തനമാണ് ആരംഭിക്കുക. അന്താരാഷ്ട്ര നിലവാരമുള്ള നിരവധി പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളാണ് ആരംഭിക്കുക. ഭരണ നിര്‍വഹണത്തില്‍ ആഗോള പ്രശസ്തരായ വിദഗ്ധരും സ്ഥാപനങ്ങളും ഈ പഠന പ്രക്രീയയുടെ ഭാഗമാകും. കേരളത്തിന്റെ ഭരണ രംഗത്തിന് തന്നെ വഴികാട്ടികളാകാന്‍ കഴിയുന്ന ബിരുദാനന്തര ബിരുദ ധാരികളാകും കോളേജില്‍ പഠിച്ചിറങ്ങുക.

രാജ്യത്തിന് അകത്തും പുറത്തുമുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കുമായി ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലന കേന്ദ്രമാണ് ക്യാമ്ബസിന്റെ മറ്റൊരു ആകര്‍ഷണം. പൊതു പ്രവര്‍ത്തകര്‍ക്കൊപ്പം മറ്റ് മേഖലകളില്‍ ഉള്ള നേതൃശേഷി ആര്‍ജിക്കാന്‍ താല്പര്യമുള്ളവര്‍ക്കും കേന്ദ്രത്തിന്റെ സഹായത്തോടെ ഹൃസ്വകാല പരിശീലനങ്ങള്‍, ഇവിടെ താമസിച്ച്‌ നടത്താനാകും. ടൂറിസത്തിനും മറ്റ് പ്രാദേശിക സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്ന ഒന്നായി നേതൃപഠന കേന്ദ്രം മാറും.

Post a Comment

Previous Post Next Post