വാർത്തകൾ വ്യാജമെന്ന് തനിക്ക് കൊവിഡില്ല: ആരോഗ്യമന്ത്രി

 


താന്‍ കൊവിഡ് ബാധിതയല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തനിക്ക് കൊവിഡാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ഉണ്ടായിരുന്നു. 2 തവണ RTPCR പരിശോധന നടത്തിയപ്പോഴും കൊവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

കൊവിഡ് ബാധിച്ചിട്ടില്ല, മൂന്ന് തവണയും നെഗറ്റീവ്'; വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി വീണാ ജോര്‍ജ്

മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.


Post a Comment

Previous Post Next Post