ചെറുപുഴയിൽ കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു


ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ് മരിച്ചത്.43 വയസ്സാണ്. രാജഗിരിയിലെ ബന്ധു വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി 8 മണിക്ക് വീട്ടില്‍ വെച്ച്‌ കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉള്‍പെടെ തൊണ്ടയില്‍ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

Post a Comment

Previous Post Next Post