ആലക്കോട്: കരുവൻചാൽ ടൗണിന് സമീപം മുണ്ടച്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളാട് സ്വദേശിയും ഇപ്പോൾ ശ്രീകണ്ഠപുരത്ത് താമസക്കാരനുമായ ജോഷി പ്രകാശ് (24), തടിക്കടവിലെ ബിബിൻ (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടം. പരിക്കേറ്റവരിൽ ജോഷിയുടെ നില ഗുരുതരമാണ്. ഇയാൾ പരിയാരം മെഡി. കോളേജിൽ ചികിത്സയി ലാണ്. ബിബിൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കരുവൻചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Alakode News
0
Post a Comment