ഫുട്ബോള്‍ മത്സരത്തിനിടെ എതിർടീമിലെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച സിഡി ടെനറിഫെ മുന്നേറ്റതാരം ജെസ്യൂസ് ഡി മിഗ്വേല്‍ മരിച്ചു.
സ്‌പെയിൻ രണ്ടാം ഡിവിഷനിലെ മത്സരത്തിനിടെയായിരുന്നു ദുരന്തം.സിഡി ടെനറിഫെയും എഫ്‌സി അൻഡോറയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം നടന്നത്. പന്തിനായുള്ള ശ്രമത്തിനിടെ മിഗ്വേല്‍ അൻഡോറയുടെ ഗോള്‍കീപ്പർ ജെസ്യൂസ് ഒവോനോയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മിഗ്വേല്‍ മൈതാനത്തുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടിയിടിച്ചതിന് പിന്നാലെ താരത്തിന് ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം.സംഭവത്തിന് പിന്നാലെ ഗോള്‍കീപ്പർ ഓവോനോയ്ക്ക് ചുവപ്പ് കാർഡ് നല്‍കി പുറത്താക്കി.
പിന്നീട് മത്സരം ഉപേക്ഷിച്ചു. മിഗ്വേലിന്റെ മരണത്തില്‍ ഇരുക്ലബ്ബുകളും ഞെട്ടല്‍ രേഖപ്പെടുത്തി.മിഗ്വേലിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ലീഗിലെ ചൊവ്വാഴ്ചത്തെ മത്സരങ്ങള്‍ നീട്ടിവെച്ചു.
Post a Comment