കൊച്ചി : യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയില്‍ യുവനടി അടക്കം മൂന്ന് പേർ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അറസ്റ്റിലായ നടി അതുല്യ ചന്ദ്രയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ആറു കോടി രൂപ സംഘം ആവശ്യപ്പെട്ടിരുന്നതായും നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഡോക്ടർ മൊഴി നല്‍കി. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
യുവ ഡോക്ടർ അതുല്യയുടെ ബന്ധുവുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ അതുസംബന്ധിച്ച് പ്രശ്നമുണ്ടാവുകയും തുടർന്നുണ്ടായ തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ചേർന്ന് ഡോക്ടറോട് പണം ആവശ്യപ്പെടുകയുമായിരുന്നു. ആറ് കോടി രൂപയാണ് ഡോക്ടർ വിസമ്മതിച്ചതോടെയാണ് വിളിച്ചുവരുത്തി മർദനത്തിനിരയാക്കിയത്.
അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. കേസിലെ പ്രതിയായ മറ്റൊരു നടൻ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർ വിഷ്ണുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എട്ടോളം കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കവർന്ന മൊബൈല്‍ ഫോണുകള്‍ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നുമാണ് നിഗമനം.
Post a Comment