ബോളിവുഡിനെ വിറപ്പിക്കാൻ വധഭീഷണി; ബിഷ്ണോയ് സംഘത്തിന്റെ ലിസ്റ്റില്‍ അമിതാഭ് ബച്ചനും! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

 


ഡല്‍ഹിയില്‍ പിടിയിലായ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷൂട്ടർമാർ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നില്‍ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടിരുന്നതായി സ്പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അമിതാഭ് ബച്ചന് പുറമെ സല്‍മാൻ ഖാൻ, ആമിർ ഖാൻ, രണ്‍വീർ സിംഗ്, കപില്‍ ശർമ്മ, ഗുരു രണ്‍ധാവ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ സംഘത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസിന്റെ സഹായത്തോടെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ വികാസ് താക്കൂർ, ദീപക് സിംഗ് എന്നീ ഷൂട്ടർമാരെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നില്‍ ആക്രമണം നടത്തുന്നതിനായുള്ള ഗൂഢോലോചനയുടെ ഭാഗമായി സംഘം മുംബൈയില്‍ എത്തിയിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തി. മുംബൈയില്‍ തുടർന്ന് ആക്രമണം നടത്താൻ ദീപക് സിംഗിന് കൃത്യമായ നിർദ്ദേശവും ലഭിച്ചിരുന്നു. ഈ റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ അമിതാഭ് ബച്ചൻ ‘അതിജീവിച്ചു’ എന്ന് എക്സില്‍ കുറിച്ചിട്ടുണ്ടെങ്കിലും, ഇത് ഈ സംഭവുമായി ബന്ധപ്പെട്ടാണോ എന്ന് വ്യക്തമല്ല. നിലവിലെ ഭീഷണി സാഹചര്യം മുൻനിർത്തി മുംബൈ പൊലീസ് താരങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post