ഇറോഡ്: പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി.
ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കല്‍ മേഖലയില്‍ കെട്ടിക്കിടക്കുന്നത്.
നാമക്കല്‍, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ ജില്ലകളിലായി ആയിരത്തിലധികം കോഴിഫാമുകള്‍ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തുമായി ദിവസം പത്ത് കോടിയോളം മുട്ടകള്‍ ഉല്‍പാദിപ്പിക്കുന്നു. ഇവ തമിഴ്‌നാട് സർക്കാരിന്റെ സൗജന്യ വിതരണ പദ്ധതികള്‍ക്കും വിദേശ കയറ്റുമതിക്കുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.
കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്കും തമിഴ്‌നാട്ടിലെ വിവിധ ജില്ലകള്‍ക്കും ഇവിടെ നിന്നാണ് മുട്ട എത്തിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇറാൻ, തായ്‌ലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുട്ട കയറ്റുമതി ചെയ്യുന്നത്.
Post a Comment