തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (നവംബർ 3) മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് സമരം പിൻവലിച്ചതായി അറിയിച്ചത്. ഇതോടെ നാളെ സംസ്ഥാനത്തുടനീളം സ്വകാര്യ ബസുകൾ പതിവുപോലെ സർവീസ് നടത്തും.
വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം. മന്ത്രിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സമരം പിൻവലിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും ഉന്നയിച്ച ആവശ്യങ്ങളിലെ തീരുമാനങ്ങളും വരും മണിക്കൂറുകളിൽ ഔദ്യോഗികമായി അറിയിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.
സമരം പിൻവലിച്ചതോടെ നാളത്തെ യാത്രയെക്കുറിച്ച് ആശങ്കയിലായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് സാധാരണ യാത്രക്കാർക്ക് വലിയ ആശ്വാസമായി.
Post a Comment