കൂട്ടുകാരൻ വിളിക്കുന്നെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി; കാണാതായ 17-കാരന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍, രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍


തിരുവനന്തപുരം:  തിരുവനന്തപുരം ശ്രീകാര്യത്ത് കാണാതായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി.

കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാം ആണ് മരിച്ചത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസമായിരുന്നു അഭിറാമിനെ കാണാതായത്.ഞായറാഴ്ച മൂന്ന് മണിയോടെ കൂട്ടുകാരന്‍ വിളിക്കുന്നു എന്ന് പറഞ്ഞ് അഭിറാം വീട്ടില്‍ നിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു.

രാത്രിയായപ്പോള്‍ അഭിറാമിനെ ഫോണില്‍ വിളിച്ചിരുന്നു. ഉടന്‍ എത്തുമെന്നാണ് പറഞ്ഞത്. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു.

അഭിറാമിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല.ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ അഭിറാമിനെ വിളിച്ച്‌ പാങ്ങപ്പാറയില്‍ വരാന്‍ പറഞ്ഞതായാണ് വിവരം. അങ്ങനെയാണ് അഭിറാം പാങ്ങാപ്പാറയില്‍ പോയതെന്നും വിവരമുണ്ട്. രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയിലായിട്ടുണ്ട്.

പിടിയിലായ പ്രതികളില്‍ ഒരാളും പ്രതിയും 17വയസുകാരനാണ്.കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. 

Post a Comment

Previous Post Next Post