പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു


ലിസ്ബൺ: ലോക ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചു. ഇതോടെ ദേശീയ ജേഴ്സിയിൽ പോർച്ചുഗലിനായി താരം ഇനി കളിക്കളത്തിലിറങ്ങില്ലെന്ന് വ്യക്തമായി. ഒരു വിടവാങ്ങൽ മത്സരം പോലുമില്ലാതെയാണ് ഇതിഹാസ താരത്തിന്റെ ഈ അപ്രതീക്ഷിത പടിയിറക്കം.
ഏറെ നാളുകളായി പോർച്ചുഗൽ ടീം മാനേജ്‌മെന്റുമായി താരം അത്ര നല്ല രസത്തിലായിരുന്നില്ല. ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും രൂക്ഷമായി തുടരുന്നതിനിടെയാണ് റൊണാൾഡോയ്‌ക്കെതിരെ ടീം മാനേജ്‌മെന്റ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകളും വിജയങ്ങളും സമ്മാനിച്ച ഒരു താരത്തിന് അർഹമായ യാത്രയയപ്പ് ലഭിക്കാതെ പോയതിൽ ലോകമെമ്പാടുമുള്ള ആരാധകർ നിരാശയിലാണ്. റെക്കോർഡുകളുടെ കളിത്തോഴനായ റൊണാൾഡോയുടെ വിടവാങ്ങൽ പോർച്ചുഗീസ് ഫുട്ബോളിനും അന്താരാഷ്ട്ര കായികരംഗത്തിനും വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post