കരുവഞ്ചാൽ ആശാനഗറിൽ നിയന്ത്രണം വിട്ട ടാറ്റ സിയറ കാർ കടകളിലേക്കും മറ്റ് വാഹനങ്ങളിലേക്കും പാഞ്ഞുകയറി അപകടം

 



കരുവഞ്ചാൽ: ആശാനഗറിൽ ഇന്ന് പുലർച്ചെ 5:50-ഓടെ നിയന്ത്രണം വിട്ട കാർ വഴിയരികിലെ കടകളിലേക്കും നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്കും പാഞ്ഞുകയറി അപകടം.
റോഡിലൂടെയെത്തിയ ചാലക്കുടി രജിസ്ട്രേഷനിലുള്ള (KL 64) ചുവന്ന ടാറ്റ  സിയറ കാറാണ് നിയന്ത്രണം തെറ്റി റോഡരികിലെ നന്ദൂസ് സ്റ്റോർ ലോട്ടറി സ്റ്റാൾ & കൂൾഡ്രിങ്ക്സ് ഉൾപ്പെടെയുള്ള കടകളുടെ മുൻഭാഗം തകർത്തത്. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന മാരുതി കാറിലേക്ക് ജിപ്സിയിലേക്കും ഇത് ഇടിച്ചുകയറുകയായിരുന്നു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്ക് പോകാനായി എത്തിയവരുടേതാണ് ടാറ്റ സിയറ കാറെന്നാണ് പ്രാഥമിക വിവരം.

ഇടിയുടെ ആഘാതത്തിൽ കടകളിലെ ഗ്ലാസ് അലമാരകളും ബോർഡുകളും തകരുകയും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പുലർച്ചെയായതിനാൽ കടകളിലും റോഡിലും ആളുകൾ കുറവായിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തിൽ ആർക്കും സാരമായ പരിക്കേറ്റതായി വിവരമില്ല. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.


ഖേദപ്രകടനം / തിരുത്ത്

കരുവഞ്ചാൽ ആശാനഗറിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ വാർത്തയിൽ വസ്തുതാപരമായ ചില പിഴവുകൾ സംഭവിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ചാലക്കുടി രജിസ്ട്രേഷനിലുള്ള ചുവന്ന ടാറ്റ സിയറ കാറാണ് നിയന്ത്രണം വിട്ട് വഴിയരികിലെ കടകളിലേക്കും നിർത്തിയിട്ടിരുന്ന മാരുതി കാർ ജിപ്സി എന്നീ വാഹനങ്ങളിലേക്കും ഇടിച്ചുകയറിയത്. നേരത്തെ നൽകിയ തെറ്റായ വിവരങ്ങൾ തിരുത്തി,
ഈ വാർത്ത മൂലം ഉണ്ടായ മനോവിഷമത്തിലും ആശയക്കുഴപ്പത്തിലും ആലക്കോട് ന്യൂസിന്റെ പേരിലുള്ള ആത്മാർത്ഥമായ ക്ഷമ ചോദിക്കുന്നു. വാർത്തയിലെ പിഴവ് പൂർണ്ണമായും തിരുത്തി കൃത്യമായ വസ്തുതകൾ ഇതിനാൽ വായനക്കാരെയും പൊതുജനങ്ങളെയും അറിയിക്കുന്നു.





Post a Comment

Previous Post Next Post