ഡല്‍ഹി: എല്ലാ ഇന്ത്യൻ പൗരന്മാർക്കും ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 8,000 രൂപയുടെ ക്യാഷ് ആനുകൂല്യം നല്‍കുന്നു എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമാണ്.ഈ പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും
പണം ലഭിക്കാൻ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനുമാണ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് തികച്ചും വ്യാജ സന്ദേശമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉത്സവകാലം മുതലെടുത്ത് തട്ടിപ്പുകള്‍ക്ക് ഔദ്യോഗിക മുഖം നല്‍കാനാണ് ശ്രമിക്കുന്നതെന്നാണ് തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ മുന്നറിയിപ്പ്. ഉത്സവകാലത്ത് നേരത്തേയും വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
Post a Comment