ചങ്ങനാശേരി: പതിനെട്ടുകാരൻ കാറില്‍ അമിതവേഗത്തില്‍ പാഞ്ഞ് ഒട്ടേറെ വാഹനങ്ങളില്‍ ഇടിച്ച് നിരവധി പേർക്ക് പരുക്കേറ്റു.
പായിപ്പാട് മുതല്‍ തെങ്ങണ കണ്ണവട്ട വരെയാണ് യുവാവ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് വാഹനം ഓടിച്ചത്. അപകടത്തില്‍ ടയർ പൊട്ടിയിട്ടും കാർ റോഡിലൂടെ തീ പറത്തി മുന്നോട്ട് പാഞ്ഞു. തുടർന്ന് മറ്റു വാഹനങ്ങളില്‍ പിന്തുടർന്നെത്തിയ നാട്ടുകാരാണ് കാർ തടഞ്ഞുനിർത്തി പതിനെട്ടുകാരനെ പൊലീസിന് കൈമാറിയത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. തിരുവല്ല സ്വദേശിയായ ഗോകുല്‍ വിനുവാണ് അപകടകരമായി കാറോടിച്ചിരുന്നത്. ആശാരിമുക്ക് ഭാഗത്തുവച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്ത്തിയശേഷം സ്കൂട്ടറിന് മുകളിലൂടെയാണ് കാർ മുന്നോട്ട് പാഞ്ഞുപോയത്. ഇടിയില്‍ യുവതി റോഡരികിലേക്ക് തെറിച്ചുവീണതിനാല്‍ കാറിനടിയില്‍ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ സ്കൂട്ടർ പൂർണമായും തകർന്നു.
Post a Comment