തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. കൂടാതെ, നവംബർ 6 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30- 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പ്
യെല്ലോ അലർട്ട്
നവംബർ 3: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
നവംബർ 4: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
മുറസു ചുഴലിക്കാറ്റ് എത്തുന്നു
ശക്തമായ ചുഴലിക്കാറ്റായ 'മുറസു' മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലുമായി തുടരുന്നു. നവംബർ 2 രാത്രി 11:30-നും നവംബർ 3 പുലർച്ചെ 4 മണിക്കും ഇടയില്‍ തെക്കൻ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയില്‍ ശക്തമായ ചുഴലിക്കാറ്റായി മണിക്കൂറില്‍ 100-110 കിലോമീറ്റർ വേഗതയിലും പരമാവധി മണിക്കൂറില്‍ 120 കിലോമീറ്റർ വരെ വേഗതയിയിലും കരയില്‍ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം.
Post a Comment