ശ്രീകാര്യത്ത് 17കാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ വന്‍വഴിത്തിരിവ് ; കൊല ചെയ്യാനുദ്ദേശിച്ചത് അഭിരാമിനെ അല്ലെന്ന് പ്രതിയുടെ മൊഴി


17കാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ വന്‍വഴിത്തിരിവ്. കൊല ചെയ്യാനുദ്ദേശിച്ചത് അഭിരാമിനെ അല്ലെന്ന് പ്രതിയുടെ മൊഴി.
ലക്ഷ്യമിട്ടത് അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെ ആയിരുന്നുവെന്നും സുഹൃത്തിനെ വിളിച്ചുവരുത്താന്‍ വേണ്ടി അഭിരാമിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചെന്നുമാണ് പ്രതിയുടെ മൊഴി. എന്നാല്‍ തര്‍ക്കത്തിനിടെ കൊലപാതകം നടന്നു എന്ന മൊഴിയാണ് പുറത്തുവരുന്നത്.
പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വന്‍ ട്വിസ്റ്റുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികമായി ചോദ്യം ചെയ്ത് അച്ഛനൊപ്പം വിട്ടയച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയെന്നും മൃതദേഹം പറമ്പില്‍ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നല്‍കിയത്. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുക്കുകയും ചെയ്തത്.

Post a Comment

Previous Post Next Post