വിളക്കന്നൂർ ക്രിസ്തുരാജ തീർത്ഥാടന ദേവാലയത്തിൽ തിരുനാളും ദിവ്യകാരുണ്യ അത്ഭുത വാർഷികവും നവംബർ 13 മുതൽ 22 വരെ



വിളക്കന്നൂർ: വിളക്കന്നൂർ ക്രിസ്തുരാജ തീർത്ഥാടന ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുത വാർഷികം, ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ, ദിവ്യകാരുണ്യ സെന്റർ ശിലാസ്ഥാപനം എന്നിവ 2026 നവംബർ 13 വെള്ളി മുതൽ നവംബർ 22 ഞായർ വരെ ഭക്തിനിർഭരമായി നടക്കും.

നവംബർ 13 വെള്ളിയാഴ്ച കൊടിയേറ്റത്തോടെ ആരംഭിക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ ദിനങ്ങളിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന 101 മണി രാജത്വ തിരുനാൾ, ദിവ്യകാരുണ്യ സെന്റർ ശിലാസ്ഥാപനം, തിരുസ്വരൂപ നഗരപ്രദക്ഷിണം, ദിവ്യകാരുണ്യ പ്രദിക്ഷണം എന്നിവ നടക്കും.

പ്രധാന പരിപാടികൾ:

  • നവംബർ 15 ഞായർ: 13-ാം ദിവ്യകാരുണ്യ അത്ഭുത വാർഷിക ദിനാചരണം.
  • നവംബർ 15 രാത്രി 8:00: വി. യൂദാശ്ലീഹാ നഗറിൽ നാടകം ‘കാനാൻ’ (കുട്ടികളുടെ ചരിത്ര നാടകം).
  • നവംബർ 21 ശനി: 101 ദീപമേന്തിയുള്ള വിശ്വാസപ്രഖ്യാപന പ്രദക്ഷിണം, രാത്രി 7:30-ന് മരിയ കൊരെട്ടി നയിക്കുന്ന ‘വോയ്സ് ഓഫ് ആദം’ ഗാനമേള.
  • നവംബർ 22 ഞായർ: രാജത്വ തിരുനാൾ റാലി, സ്നേഹവിരുന്ന്, സമാപന ആശീർവാദം.

ഞായറാഴ്ച ഒഴികെയുള്ള തിരുനാൾ ദിനങ്ങളിൽ രാവിലെ 6:30, 10:30, ഉച്ചയ്ക്ക് 12:30, വൈകുന്നേരം 3:30, 6:00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും തിരുമുഖ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങുകൾക്ക് ഇടവക വികാരിയും കൈക്കാരന്മാരും ഭക്തജനസംഘടനകളും നേതൃത്വം നൽകും.

Post a Comment

Previous Post Next Post