ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

 


ആലക്കോട്: കെ.എസ്.ഇ.ബി ആലക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വിവിധ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (24/10/2026, ശനിയാഴ്ച) വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളും സമയവും:

 * ചീത്തപ്പാറ ട്രാൻസ്ഫോർമർ പരിധി: എൽ.ടി എ.ബി.സി സ്‌ട്രിംഗിങ് ജോലികൾ നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

 * ആലക്കോട് ജലനിധി, ആലക്കോട് ഹോസ്പിറ്റൽ ട്രാൻസ്ഫോർമർ പരിധികൾ: ജയഗിരി ഭാഗത്ത് എച്ച്.ടി എ.ബി.സി കേബിൾ സ്‌ട്രിംഗിങ്, പോസ്റ്റ് ഇറക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

(ചൈതന്യ നഗർ ഭാഗത്ത് ഡെപ്പോസിറ്റ് വർക്ക് നടക്കുമെങ്കിലും വൈദ്യുതി തടസ്സം ഉണ്ടായിരിക്കുന്നതല്ല).

ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Post a Comment

Previous Post Next Post