ജനിച്ചയുടനെ കരയുകയും പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ സമയമെടുക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളെയാണ് നാം സാധാരണയായി കാണാറുള്ളത്.കൈറോയില്‍ നിന്നുള്ള പീഡിയാട്രീഷ്യനും നിയോനറ്റോളജിസ്റ്റുമായ ഡോ. ഇസ്ലാം എല്‍ഡെ ആണ് ഈ രസകരമായ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പ്രസവാനന്തര നടപടിക്രമങ്ങള്‍ക്ക് ശേഷമുള്ള കുഞ്ഞിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വളരെ ശാന്തനായി, ഒരു കാല്‍ മറുകാലില്‍ കയറ്റിവെച്ച് തികച്ചും അലസമായാണ് കുഞ്ഞ് കിടക്കുന്നത്. ചുറ്റും നടക്കുന്ന കാര്യങ്ങളിലൊന്നും യാതൊരു താല്‍പര്യവുമില്ലാത്ത രീതിയിലുള്ള കുഞ്ഞിൻ്റെ ഈ കിടപ്പാണ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്.ഡോക്ടർ പോലും കുഞ്ഞിൻ്റെ ഈ കിടപ്പ് കണ്ട് അത്ഭുതപ്പെടുന്നത് വീഡിയോയില്‍ കാണാം. ഒരു ഘട്ടത്തില്‍ ഡോക്ടർ കുഞ്ഞിൻ്റെ മുഖത്ത് മൃദുവായി തൊടുമ്പോള്‍ അവൻ ഉറക്കത്തില്‍ നിന്ന് ഉണരുന്നതും ദൃശ്യങ്ങളിലുണ്ട്. 'രാജാവിനെപ്പോലെ കിടക്കുന്ന കുഞ്ഞ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍
വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കുഞ്ഞിൻ്റെ ശാന്തതയും പോസും വളരെ മനോഹരമാണെന്ന് പലരും അഭിപ്രായപ്പെട്ടു. 'ഞാൻ വിശ്രമിക്കുന്നത് ഡോക്ടർക്ക് കാണാൻ കഴിയുന്നില്ലേ, എന്നെ വെറുതെ വിടൂ' എന്ന് കുഞ്ഞ് പറയുന്നതുപോലെ തോന്നുന്നു എന്നാണ് ഒരാള്‍ കമൻ്റ് ചെയ്തത്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുപോലെയാണ് കുഞ്ഞിൻ്റെ കിടപ്പെന്നും ചിലർ കുറിച്ചു. 'ഉറങ്ങുന്ന രാജകുമാരനെ ശല്യപ്പെടുത്തിയതിന് ഡോക്ടർക്ക് ശിക്ഷ ലഭിക്കും' എന്ന് മറ്റൊരാള്‍ തമാശയായി പറഞ്ഞു. വലുതാകുമ്പോള്‍ എന്ത് ചെയ്യണമെന്നാണ് കുഞ്ഞ് ആലോചിക്കുന്നതെന്നും, കുട്ടികള്‍ അവരുടെ ലോകത്ത് വളരെ സന്തോഷത്തിലാണെന്നും ആളുകള്‍ കമൻ്റുകളിലൂടെ പ്രതികരിച്ചു.
Post a Comment