പി.ടി. ഉഷയുടെ റെക്കോഡ് തകര്‍ത്ത് ലോറി ഡ്രൈവറുടെ മകള്‍; മൂന്നു മെഡലുമായി വിദ്യ


നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍ സമ്മാനിച്ച്‌ തമിഴ്നാട് സ്വദേശിയായ വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റർ റിലേയിലാണ് വിദ്യ സ്വർണം നേടിയത്.400 മീറ്റർ മിക്സഡ് റിലേയില്‍ വെള്ളിയും 400 മീറ്റർ ഹർഡില്‍സില്‍ വെങ്കലവും നേടി. ഹർഡില്‍സില്‍ പി.ടി. ഉഷയുടെ ദേശീയ റെക്കോഡിനെ തകർത്താണ് വിദ്യ വെങ്കലം നേടിയത്. 54.75 സെക്കൻഡ് കൊണ്ടാണ് വിദ്യ ലക്ഷ്യത്തിലെത്തിയത്. 1984ല്‍ ലോസ് ആഞ്ചലസില്‍ നടന്ന ഒളിമ്പിക്സില്‍ 55.42 സെക്കൻഡായിരുന്നു പി.ടി. ഉഷയുടെ റെക്കോഡ്. മൂന്നു വർഷം മുൻപു തന്നെ വിദ്യ ഉഷയുടെ റെക്കോഡിനൊപ്പമുള്ള പ്രകടനം കാഴ്ച വച്ചിരുന്നു.

Post a Comment

Previous Post Next Post