മാര്‍പ്പാപ്പ ലിയോ പതിനാലാമന്റെ ശ്വാസകോശത്തില്‍ മുഴ; ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും


വത്തിക്കാൻ: മാർപ്പാപ്പ ലിയോ പതിനാലാമനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും. ശ്വാസകോശത്തില്‍ ചെറിയ മുഴ കണ്ടെത്തിയതിനെത്തുടർന്നാണ് ശസ്‌ത്രക്രിയ.
ഞായറാഴ്‌ച പ്രാർത്ഥനയ്‌ക്കായി ഒത്തുകൂടിയ വിശ്വാസികളോട് അദ്ദേഹം തന്നെയാണ് ഇതേക്കുറിച്ച്‌ പറഞ്ഞത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്‌ത്രക്രിയ നടക്കുക.
മുഴ വളരെ നേരത്തേതന്നെ കണ്ടെത്താൻ സാധിച്ചുവെന്നും ഒരിടത്ത് മാത്രമായി ഒതുങ്ങിയതിനാല്‍ ‌ഡോക്‌ടർമാർ ശസ്‌ത്രക്രിയ നിർദേശിച്ചുവെന്നാണ് മാർപ്പാപ്പ പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശസ്‌ത്രക്രിയ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആത്മീയമായ ഐക്യദാർഢ്യത്തിന് എല്ലാവർക്കും നന്ദി പറഞ്ഞ മാർപ്പാപ്പ, തന്റെ കാര്യങ്ങള്‍ വിശ്വാസികളുടെ പ്രാർത്ഥനയില്‍ സമർപ്പിക്കുകയും ചെയ്‌തു.ഈ ആഴ്‌ചയുടെ തുടക്കത്തില്‍ തന്നെ ശസ്‌ത്രക്രിയ ഉണ്ടാകുമെന്നാണ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, ഹോളി സീ പ്രസ് ഓഫീസ് ഡയറക്‌ടർ മാറ്റിയോ ബ്രൂണി പറഞ്ഞത്. ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിക്കാൻ ഏകദേശം ഒരാഴ്ച സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post