ചങ്ങനാശേരിയില്‍ ദമ്പതികളും മകനും ജീവനൊടുക്കി, സാമ്പത്തിക ബാധ്യത മൂലമെന്ന് നിഗമനം

 


കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പല്‍ പാര്‍ക്കിനു സമീപം കരിങ്ങട സാജു (64), ഭാര്യ അനു (59), മകന്‍ സബിന്‍ (33) എന്നിവരാണ് മരിച്ചത്.

കുടുംബത്തിനു വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന. സാജുവും അനുവും കിടപ്പുമുറിയിലും മകനെ മറ്റൊരു മുറിയിലുമാണ് മരിച്ചനിലയില്‍ കണ്ടത്.

പത്തനംതിട്ടയില്‍ സാജു നടത്തിയിരുന്ന പലചരക്കു കട നഷ്ടത്തിലായതിനെത്തുടര്‍ന്നും മകന്‍ സബിന്‍ ചില ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടും വന്‍ സാമ്പത്തികബാധ്യതയുണ്ടായതായി പറയപ്പെടുന്നു. അനു വീടിന്റെ മുകള്‍നിലയില്‍ ഹോം സ്റ്റേ നടത്തുന്നതാണ് ഇപ്പോള്‍ പ്രധാന വരുമാനമാര്‍ഗം. വിവാഹിതനായ സബിന്‌റെ ഭാര്യ വിദേശത്താണ്.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും.

Post a Comment

Previous Post Next Post