റേഷകട നാളെയും മറ്റന്നാളും അവധി, നവംബര്‍ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതല്‍



തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും (നവംബർ 1,2) റേഷൻ കടകള്‍ അവധിയായിരിക്കും. ഒക്ടോബർ മാസത്തേക്കുള്ള റേഷൻ വിതരണം ഇന്നത്തോടെ ( ഒക്ടോബർ 31 ) അവസാനിച്ചു.

നവംബർ മാസത്തിലെ റേഷൻ വിതരണം ചൊവ്വാഴ്ച മുതലാണ് (നവംബർ 3) ആരംഭിക്കുക.

നവംബർ മാസത്തിലെ റേഷൻ വിതരണം

അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും

മുൻഗണനാ വിഭാഗം PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം പരമാവധി 4 പായ്കറ്റ് ആട്ട, 9 രൂപാ നിരക്കില്‍, ലഭിക്കുന്നതാണ്

പൊതു വിഭാഗം സബ്‌സിഡി (NPS) - 

എൻപിഎസ് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലും സ്പെഷ്യല്‍ വിഹിതമായി 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിലും 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപാ നിരക്കിലു, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും.

Post a Comment

Previous Post Next Post