ഇനി റീചാര്‍ജ് പ്ലാനുകള്‍ ഒളിപ്പിച്ചു വയ്‌ക്കേണ്ട; കമ്പനികള്‍ക്ക് ട്രായിയുടെ നിര്‍ദേശം, 30 ദിവസം സമയം നല്‍കി


ടെലികോം സേവനദാതാക്കള്‍ നല്‍കുന്ന നിർബന്ധിത റീചാർജ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ നിർദേശം പുറത്തിറക്കി.ജിയോ, എയർടെല്‍, വി തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും അവരുടെ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും പ്രത്യേകമായി "ട്രായ് നിർദേശിച്ച പ്ലാനുകള്‍" എന്ന വിഭാഗം ഉള്‍പ്പെടുത്തണം.
പ്രീപെയ്‌ഡ്‌ റീചാർജ് വിഭാഗത്തിലെ ആദ്യ ഓപ്ഷനായിരിക്കണം ഈ വിഭാഗം. കമ്പനികളുടെ പ്രത്യേക വില്‍പ്പന കേന്ദ്രങ്ങളിലും ഈ പ്ലാനുകള്‍ വ്യക്തമായി പ്രദർശിപ്പിക്കണം. നിർദേശം നടപ്പാക്കാൻ ടെലികോം കമ്പനികള്‍ക്ക് 30 ദിവസത്തെ സമയമാണ് ട്രായ് നല്‍കിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ പരാതികളെ തുടർന്നാണ് ട്രായ് ഇക്കാര്യത്തില്‍ ഇടപെട്ടത്. ആവശ്യമായ റീചാർജ് പ്ലാനുകള്‍ കണ്ടെത്താൻ പല കമ്പനികളുടെയും വെബ്സൈറ്റുകളിലും ആപ്പുകളിലും നിരവധി പേജുകള്‍ പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്ന് പരാതികള്‍ ഉയർന്നിരുന്നു. ട്രായ് നടത്തിയ പരിശോധനയിലും നിർബന്ധിത പ്ലാനുകള്‍ പലപ്പോഴും മറ്റ് വിഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി കണ്ടെത്തി.

Post a Comment

Previous Post Next Post