ആലക്കോട് റബ്ബര്‍ തോട്ടത്തിലെ ഷെഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

 


ആലക്കോട്: റബ്ബര്‍ തോട്ടത്തിലെ ഷെഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാട് ചാണോക്കുണ്ട് കുട്ടിക്കരിയിലെ മലിക്കന്റകത്ത് ഇബ്രാഹിം (58) ആണ് മരിച്ചത്.

ഒക്ടോബര്‍ 27 ചൊവ്വാഴ്ച വൈകുന്നേരം നാലോടെ കുറ്റിപ്പുഴയിലുള്ള റബ്ബര്‍ തോട്ടത്തിലെ ഷെഡിലാണ് ഇബ്രാഹിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: ഹഫ്‌സത്ത്.

മക്കള്‍: ഷഹീമ, ഷഹന.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഒക്ടോബര്‍ 28 ബുധനാഴ്ച വൈകുന്നേരം തടിക്കടവ് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും.

Post a Comment

Previous Post Next Post