പി ജയരാജനും ടിവി രാജേഷും പ്രതികള്‍; അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിധി നവംബര്‍ 12 ന്


കൊച്ചി: കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി നവംബര്‍ 12 ന് പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്.

സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി.
എം എസ്‌എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20 നായിരുന്നു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സിബിഐ ആരോപിക്കുന്നത്.

Post a Comment

Previous Post Next Post