സ്വര്‍ണം തകര്‍ന്നു വീണു; സമീപകാലത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില, വേഗം ജ്വല്ലറിയിലേക്ക് വിട്ടോ


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. അടുത്ത കാലത്ത് രേഖപ്പെടുത്തുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ വില ഇടിവാണ് ഇന്നുണ്ടായത്.

മാത്രമല്ല, സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണിപ്പോള്‍. മാസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണം ഇത്രയും കുറഞ്ഞ വിലയിലേക്ക് എത്തുന്നത്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം തിരഞ്ഞെടുക്കാം. ഇനിയും വില കുറയുമെന്ന് സൂചനയുണ്ട്.
സ്വര്‍ണത്തിന്റെ വില മാത്രമല്ല, വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. ആഗോള വിപണിയില്‍ സ്വര്‍ണവില 3900 ഡോറളിന് താഴെയെത്തി. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ ഇന്ന് 2480 രൂപ കുറഞ്ഞത്. ഗ്രാമിന് 310 രൂപ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 9200 രൂപ കുറവാണ് ഇന്ന്.

Post a Comment

Previous Post Next Post