തളിപ്പറമ്പ് :കൗമാരക്കാരനെതിരെയുള്ള പ്രകൃതിവിരുദ്ധ പീഡന കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.തളിപ്പറമ്പ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത കേസില്‍ തളിപ്പറമ്പ സ്വദേശിയായ ബത്താലി മുസ്തഫ യെ (35)യാണ് തളിപ്പറമ്പ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോർട്ട് ജഡ്ജ് എം.
ടി.ജലജറാണി ശിക്ഷിച്ചത്.
മൂന്ന് വർഷം കഠിന തടവും, 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേസില്‍ പരാതിക്കാരനായ കൗമാരക്കാരന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി. 2025 ജനുവരി മാസം മൂന്നിന് 14 വയസ്സുള്ള ആണ്‍ കുട്ടിയെ തളിപ്പറമ്പിലുള്ള ഒരു വീട്ടില്‍ വെച്ച് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു .
Post a Comment