കട്ടിലൊഴിയാൻ കാത്തില്ല; റൊണാള്‍ഡോയുടെ ഏഴാം നമ്പറിന് പോര്‍ച്ചുഗലില്‍ പുതിയ അവകാശി

 


ലിസ്ബണ്‍: ലോക ഫുട്ബോളിലെ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തം ദേശീയ ടീമില്‍ നിന്ന് മാന്യമായൊരു യാത്രയയപ്പ് പോലും കിട്ടാതെ അന്താരാഷ്ട്ര ഫുട്ബോള്‍ അവസാനിപ്പിക്കാൻ വഴി തെളിയുന്നു.അദ്ദേഹത്തിന്‍റെ ബ്രാൻഡ് തന്നെയായി മാറിയ ഏഴാം നമ്പർ ജെഴ്സിക്ക് ദേശീയ ടീമില്‍ പുതിയ അവകാശിയായി. CR 7 ഇനി ക്ലബ് ജെഴ്സിയില്‍ മാത്രം. പോർച്ചുഗല്‍ ടീമില്‍ റാഫേല്‍ ലിയാവോ ഏഴാം നമ്പർ ജെഴ്സിയുടെ പുതിയ അവകാശിയായി.

യുവേഫ നേഷൻസ് ലീഗില്‍ ഡെൻമാർക്കിനെതിരായ മത്സരത്തിനു മുൻപേ കോച്ച്‌ ഹോർഹെ ജീസസുമായി ഉടക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം ക്യാംപ് വിട്ടിരുന്നു. ഇതെത്തുടർന്ന് ഔദ്യോഗികമായി പുറത്തുവിട്ട, പരിഷ്കരിച്ച ടീം ലിസ്റ്റിലാണ് റാഫേല്‍ ലിയാവോയ്ക്ക് ഏഴാം നമ്പർ പതിച്ചു നല്‍കിയിരിക്കുന്നത്. ടീം ക്യാംപ് വിടുന്നതിനെക്കുറിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

Post a Comment

Previous Post Next Post