ഡല്‍ഹി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രിം കോടതിയില്‍ ആശ്വാസം. കേസിലെ വിജിലൻസ് അന്വേഷണം സുപ്രിം കോടതി തടഞ്ഞു.
വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഒരൊറ്റ ദിവസം കൊണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ മാത്രം എന്ത് അടിയന്തര പ്രാധാന്യമാണ് ഈ കേസിനുള്ളതെന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കാത്തതില്‍ വിമർശനം ഉന്നയിച്ച സുപ്രിം കോടതി ഹരജി ഹൈക്കോടതിയിലേക്ക് തിരികെ അയച്ചു.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടിയെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, മകള്‍ ടി. വീണ, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവർ സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണവിധേയരുടെ ഭാഗം കേള്‍ക്കാതെ സിംഗിള്‍ ബെഞ്ച് നല്‍കിയ ഉത്തരവില്‍ ഇടപെടാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് പിണറായിയും കുടുംബവും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Post a Comment