ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിലെ ഉപഭോക്താക്കളുടെ ഡാറ്റകള്‍ ചോർന്നതായി സ്ഥിരീകരണം. ഏകദേശം 3897 പേരുടെ വിവരങ്ങള്‍ ചോർന്നതായാണ് വിവരം.
3,75,000 വരുന്ന രേഖകളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് മൂവായിരത്തിലധികം പേരുടെ വിവരങ്ങള്‍ ഡാർക്ക് വെബില്‍ ചോർന്നതായി കണ്ടെത്തിയത്.
ഉപഭോക്താക്കളുടെ പേര്, രജിസ്റ്റർ ചെയ്ത നമ്പർ, ഇമെയില്‍ അഡ്രസ്, ബ്രാഞ്ച്, സിഐഎഫ് തിരിച്ചറിയല്‍ നമ്പറുകള്‍, ലോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍, റസിഡൻഷ്യല്‍ അഡ്രസ് തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്. ഡാറ്റകള്‍ ചോർന്ന സംഭവത്തില്‍ ബാങ്ക് നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.വലിയ തരത്തിലുള്ള സുരക്ഷാ വീഴ്ചയാണ് എസ്ബിഐയില്‍ ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. അതേസമയം, വിവരച്ചോര്‍ച്ച ബാങ്കിന്‍റെ വാണിജ്യ പ്രവര്‍ത്തനങ്ങളെയോ പണമിടപാടുകളെയോ ബാധിക്കില്ലെന്ന് എസ്ബിഐ പ്രതികരിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള വിവരങ്ങള്‍ ചോർന്ന സംഭവം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഉപഭോക്താക്കള്‍ക്കു നേരെയുള്ള ആക്രമണത്തിന് ഇതു കാരണമാകുമോ എന്നതാണ് ഇപ്പോള്‍ ഉയർന്നു വരുന്ന ചോദ്യം.

Post a Comment