കോട്ടയം: കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ് ഇടിച്ച് മീനടം സ്വദേശികളായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം.മീനടം സ്വദേശിനികളായ ആഷ്ലി(25), കൃപ (24) എന്നിവരാണ് മരിച്ചത്. കട്ടപ്പനയില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന 'സിഎംഎസ്' എന്ന സ്വകാര്യ ബസിനടിയില്‍പ്പെട്ടാണ് മരണം.
യുവതികള്‍ സഞ്ചരിച്ച സ്കൂട്ടറിന് തൊട്ടുമുന്പില് പോയ കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെയാണ് അപകടം. പിന്നാലെ വന്ന സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം തെറ്റി മറിയുകയും യുവതികള്‍ റോഡിലേക്ക് വീഴുകയുമായിരുന്നു.
ഈ സമയം എതിര്‍ദിശയില്‍ കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് വന്ന 'സിഎംഎസ്' എന്ന സ്വകാര്യ ബസ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഇരുവരും തത്ക്ഷണം മരിച്ചു.
നിലവില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
Post a Comment