ഉളിക്കൽ: കണ്ണൂർ ജില്ലയിലെ ഉളിക്കല്ലിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഉച്ചയ്ക്ക് 1:40-ഓടെയാണ് പ്രദേശത്ത് പെട്ടെന്ന് ശക്തമായ കാറ്റും പേമാരിയും ആഞ്ഞടിച്ചത്.
കാറ്റിന്റെ ശക്തിയിൽ വയത്തൂർ യു.പി. സ്കൂളിന്റെ മേൽക്കൂരയിലെ റൂഫിങ് ഷീറ്റുകൾ പൂർണ്ണമായും തകർന്നു വീണു. സ്കൂളിന് തൊട്ടടുത്തുള്ള വാഹന പാർക്കിങ് ഏരിയയിലേക്കാണ് വലിയ ശബ്ദത്തോടെ ഷീറ്റുകളും അവ ഉറപ്പിച്ചിരുന്ന നിർമ്മാണ സാമഗ്രികളും പതിച്ചത്.
പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് മുകളിലേക്ക് ഷീറ്റുകൾ വീണതിനെത്തുടർന്ന് കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. വലിയ നാശനഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്. പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. സ്ഥലത്ത് രക്ഷാപ്രവർത്തനവും നാശനഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Post a Comment