തൃശ്ശൂരിൽ അരങ്ങേറിയ 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഭാരോദ്വഹന (വെയ്റ്റ്‌ലിഫ്റ്റിങ്) ചാമ്പ്യൻഷിപ്പിൽ ഉദയഗിരി സ്വദേശിനി മിസ്ബ സുൽത്താന വെള്ളി മെഡൽ നേടി. സീനിയർ വിഭാഗം 69 കിലോഗ്രാം കാറ്റഗറിയിലാണ് താരം ഈ മികച്ച നേട്ടം കൈവരിച്ചത്.
ആലക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ മിസ്ബ, നേരത്തെ കണ്ണൂർ റവന്യൂ ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഉദയഗിരി കൊല്ലംപറമ്പിൽ മുജീബ്–ഷമീന ദമ്പതികളുടെ മകളാണ്. അമീൻ ബാദുഷ സഹോദരനാണ്.

Post a Comment